ബംഗളൂരു: മുഡ ഭൂമി കുംഭകോണവുമായി ബ ന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ് ക്കെതിരെ കേസെടുത്ത് ലോകായുക്ത. സിദ്ധ രാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജനപ്ര തിനിധികളുടെ പ്രത്യേക കോടതി കഴിഞ്ഞ ദി വസം നിർദേശം നൽകിയിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രി ക്കെതിരെ അന്വേഷണം നടത്താമെന്നു ഹൈ ക്കോടതി സിംഗിൾ ബെഞ്ചും വിധിച്ചിരുന്നു. എഫ്ഐആറിൽ സിദ്ധരാമയ്യയാണ് ഒന്നാം പ്ര തി. സിദ്ധരാമയ്യയുടെ ഭാര്യ പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുൻ സ്വാമി, വിവാദ ഭൂമി ഉടമ ദേവരാജ് എന്നിവരേയും എഫ്ഐആറി ൽ പ്രതിചേർത്തു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സിദ്ധരാ മയ്യയ്ക്കെതിരെ സാമൂഹ്യ പ്രവർത്തകനായ സ്നേഹമയി കൃഷ്‌ണ, വിവരാവകാശ പ്രവർ ത്തകൻ ടി.ജെ.ഏബ്രഹാം, എസ്.പി.പ്രദീപ് കു മാർ എന്നിവരാണ് പരാതി നൽകിയത്. ഇതി ന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ജൂലൈയി ൽ സിദ്ധരാമയ്യയ്ക്കെതിരെ ഗവർണർ അന്വേ ഷണത്തിന് അനുമതി നൽകിയിരുന്നു.
ഇതിനെതിരെ സിദ്ധരാമയ്യ കർണാടക ഹൈ ക്കോടതിയെ സമീപിച്ചു. എന്നാൽ ഗവർണറു ടെ നടപടി ഹൈക്കോടതി ശരിവയ്ക്കുകയാ യിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യ ക്കെതിരെ കേസെടുക്കാൻ കർണാടകയിലെ പ്രത്യേക കോടതി ലോകായുക്തയ്ക്ക് നിർദേ ശം നൽകിയത്.
കർണാടകയിൽ ബിജെപി സർക്കാർ ഭരിക്കു ന്ന കാലത്ത് 2022 ജനുവരി 25നു നടന്ന ഭൂമി കൈമാറ്റത്തെച്ചൊല്ലിയാണ് വിവാദം. സിദ്ധരാ മയ്യയുടെ ഭാര്യ പാർവതിക്കു മൈസൂരു നഗര വികസന അഥോറിറ്റി 14 പ്ലോട്ടുകൾ അനുവദി ച്ചതിൽ 55.8 കോടി രൂപയുടെ ക്രമക്കേട് നട ന്നെന്നാണ് ആരോപണം.
Land scam during BJP rule, case against Congress CM of Karnataka